Stories

ഇയാളെക്കുറിച്ചു കഥ എഴുതാൻ തുടങ്ങുമ്പോൾ എവിടെ തുടങ്ങണം  എന്ന് എനിക്കറിയില്ല. കാരണം ഭൂതത്തിലെയും വർത്തമാന കാലത്തു നടക്കുന്നതും ഭാവനയിൽ കണ്ടതുമായ കാര്യങ്ങൾ  jo എന്ന  മനുഷ്യൻ  പറഞ്ഞുകൊണ്ടിരിക്കുന്നു .  പലതും കള്ളമാണെന്ന് വിചരിച്ചു ഞാൻ  തള്ളിക്കളയാറുണ്ട് . പിന്നെ ഞാൻ വിചാരിച്ചു “കഥയിൽ ചോദ്യമില്ലല്ലോ?” എന്ന്.


എന്നാലും ഇയാൾ കഥ പറയുമ്പോൾ ഞാൻ  പോലും ചോദ്യങ്ങൾ ചോദിക്കാറുണ്ട്. എഴുതുന്നതു മറ്റുള്ളവർക്കും കൂടി സത്യമാണോ കള്ളമാണോ എന്ന് വേർതിരിച്ചറിയേണ്ടേ?


എന്നാൽ  നമുക്ക് കഥയിലേക്ക് കടക്കാം. അതിനു മുൻപ് ഒരു കാര്യം ഓർമിപ്പിക്കട്ടെ ഞാൻ എന്റെ ഫ്രീ ടൈമിൽ മാത്രമാണ് കഥകൾ  എഴുതുന്നതും അവസാനിപ്പിക്കുന്നതും  ആയതിനാൽ ഒരു കഥ തീരുമ്പോൾ ഞാൻ  THE END  എന്ന് അവസാനം  ചേർക്കുന്നതായിരിക്കും. അല്ലെങ്കിൽ കഥ എഴുതി തീർന്നില്ല എന്നതാണ് അതിന്റെ അർഥം. സഹൃദയർ ഈക്കാര്യം ഓർമയിൽ സൂക്ഷിക്കണം എന്നപേക്ഷിക്കുന്നു .   എഴുതുന്ന കഥ ഭാഗത്തിൽ സമയവും തീയതിയും എഴുതി ചേർക്കാനും തീരുമാനിച്ചിരിക്കുന്നു . 

ഇനി കഥയിലേക്ക് കടക്കാം .....


കുറെ വര്ഷങ്ങള്ക്കു മുൻപ് ഉപരി പഠനത്തിനായി JO എന്ന മനുഷ്യൻ ഒരു നാട്ടിൻ പുറത്തുള്ള കോളേജിലേക്ക് വണ്ടി കയറി. 


8.51AM - 18/11/2025

പപ്പയുടെ കൂടെ ആദ്യമായി  സ്കൂളിൽ പോകുന്ന ഒരു കുഞ്ഞിന്റെ   മാതിരി  JOയും  കുമ്പിളളൂർ എന്ന സ്ഥലത്ത്  എത്തിച്ചേർന്നു. 



യാത്ര സൗകര്യങ്ങൾ വളരെ കുറവായ സ്ഥലമായതു കൊണ്ട് അവിടെ ഒരു താമസ സ്ഥലം കണ്ടുപിടിക്കാൻ തീരുമാനിച്ചു. JOയുടെ മനസ്സിൽ മറ്റൊന്നായിരുന്നു, യാത്ര ചെയ്യുന്ന സമയം കൂടി പഠനത്തിനായി ചിലവഴിക്കാമല്ലോ!

ബാല്യകാലത്ത്  "പഠിച്ചിട്ട്  വലിയ കാര്യമൊന്നുമില്ല, ഇവിടെ MA  ക്കാർ ചുമ്മാ പണിയൊന്നുമില്ലാതെ നടക്കുന്നു  പിന്നെയാ "  എന്ന ഡയലോഗുകൾ പലരിൽ നിന്നായി കേൾക്കുകയും അത് ശരിയാണെന്നു വിചാരിക്കുകയും ചെയ്ത ജോ എന്തിനാണ് ഇത്രയും ബുദ്ധിമുട്ടി പഠിക്കാൻ തീരുമാനിച്ചത് എന്ന എന്റെ ചോദ്യത്തിന്  വളരെ രസകരമായ ഒരു കഥയാണ് അവൻ എന്നോട് ഉത്തരമായി പറഞ്ഞത് . 


"സ്കൂളിൽ ഒരു ഉഴപ്പനോ  ഒരു പഠിപ്പിസ്റ്റോ അല്ലാതിരുന്ന ജോ, ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഏതോ ഒരു പരീക്ഷക്ക്  മൊത്തം മുന്നൂറിനു മുകളിൽ മാർക്ക് വാങ്ങി.  അപ്പോൾ തൊട്ടടുത്തിരുന്ന ബെന്നി എന്ന കൂട്ടുകാരൻ പറഞ്ഞു "എടാ ഇങ്ങിനെയാണെങ്കിൽ SSLC  ക്ക്  നിനക്ക്  ഫസ്റ്റ് ക്ലാസ് കിട്ടും".   ഏതോ ഒരുത്തന്റെ നോക്കി എഴുതിയതോ  കോപ്പിയടിച്ചതോ അതോ പഠിച്ചിട്ടാണോ  മുന്നൂറിന് മുകളിൽ മാർക്ക് കിട്ടിയത് എന്ന്  നമ്മുടെ കഥാ  നായകൻ ഓർക്കുന്നില്ല  എന്നത് മറ്റൊരു കാര്യം .    

"ഫസ്റ്റ് ക്ലാസ് എന്താണെന്നോ അതുകൊണ്ടു എന്ത് ഉപയോഗം എന്നോ തിരിച്ചറിവില്ലാത്ത ജോ  ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു "ജീവനുണ്ടെങ്കിൽ SSLC  പരീക്ഷ എഴുതും .  ഫസ്റ്റ് ക്ലാസ് മേടിക്കുകയും ചെയ്യും "  

 

ജോയുടെ SSLC ബാച്ചിന്റെ ഫോട്ടോ  മൈക്രോസോഫ്ട് copilot  നൽകിയത് 

 

 

10.10 AM 

 

 

By
Lijo Peter

ഇവിടെ തുടരും .......

 


 




Stories




Home    |   Stories    |   Contact Us    |   
Jo enna albhutha manushyan | Ocat® SEO Catalog Service in India | Powered by Adsin Technologies