
16/11/2025
‘ജോ’ എന്ന മനുഷ്യനെ ഞാൻ പരിചയപ്പെട്ടിട്ട് ഏകദേശം 17 വർഷങ്ങളോളമായി. പക്ഷെ കുറച്ചു ദിവസങ്ങളായി ഇയാൾ ഒരു ‘ഉടായിപ്പാണോ” ?, കള്ളനാണോ ? അതോ ഇയാൾ ഒരു “അത്ഭുത മനുഷ്യനാണോ” എന്ന സംശയം എന്ക്കു തോന്നിത്തുടങ്ങിയിരിക്കുന്നു. അങ്ങിനെയാണ് ഇയാളുടെ ഞാനറിയുന്ന കാര്യങ്ങൾ കഥയായോ, വീഡിയോകൾ ആയോ പ്രചരിപ്പിക്കാൻ തീരുമാനിച്ചത്.
ഇത് എഴുതാൻ പ്രേരകമായതു തന്നെ ചില വ്യക്തികളുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ്.
ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും തമാശയായി കാണുന്ന ഞാൻ എന്ത് കഥ പറഞ്ഞാലും അത് തമാശയായി തീരുമെന്ന് പ്രത്യകം പറയേണ്ടതില്ലല്ലോ.
ഒരു മനുഷ്യൻ ഏറ്റവും ഗതികെട്ട അവസ്ഥയിൽ എത്തിച്ചേരുന്നത് എപ്പോളാണെന്നു എന്നോട് ചോദിച്ചാൽ ‘അവൻ’ പറഞ്ഞ കോമഡി കേട്ടിട്ട് ആരും ചിരിക്കാതെ വരുമ്പോളാണെന്നു ഞാൻ പറയും.
ഇനി കൂടുതൽ കാര്യങ്ങൾ ഇയാളെക്കുറിച്ചു എഴുതാൻ തോന്നുമ്പോൾ ഇവിടെ എഴുതാമെന്ന് വിചാരിക്കുന്നു.
16/11/2025
11.17 AM
1. "Jo എന്ന മനുഷ്യൻ ഹിപ്നോട്ടിസം പഠിച്ച കഥ" എന്ന കഥയുടെ പണിപ്പുരയിൽ ആണ് . എഴുതി തുടങ്ങി. കഥ പ്രസിദ്ധീകരിച്ചിട്ടു ഇവിടെ ലിങ്ക് ഇടുന്നതാണ് .
2. "മരുമകനെ സ്ത്രീധനത്തിന് വേണ്ടി പ്രാന്തനാക്കാൻ ശ്രമിച്ച അമ്മാവന്റെ കഥ"
3. "ഒരു ഇന്റർവ്യൂ വിനു പോകാൻ മടിച്ച് ബിസിനസ് തുടങ്ങിയ കഥ "
4. "കംപ്യൂട്ടർ നന്നാക്കാനുണ്ടോ കമ്പ്യൂട്ടർ "
5. "ആദ്യത്തെ ജോലി, ബോസ്സുമായുള്ള കൂടിക്കാഴ്ച , ആദ്യത്തെ ജോലി ദിവസം"
6. "പാമ്പിനെ പ്പേടിച്ചു ജനലിൽ വവ്വാലിനെപ്പോലെ തൂങ്ങി കിടന്ന മനുഷ്യൻ"
7. "നാട്ടുകാരുടെ മുൻപിൽ വലിയ മഞ്ചട്ടി പാമ്പിനെ തല്ലിക്കൊന്ന കഥ"
8. "തോമസ് ചേട്ടന്റെ മാരുതി നഗറിലെ റോഡിൽ കിടന്നുള്ള അഭിനയം"
9. "ഗുണ്ടയുടെ തല തല്ലി പൊളിച്ചവന് വെള്ളം കൊടുക്കാൻ പോയ കഥ"
10. "മുട്ടൊപ്പം വെള്ളത്തിൽ നീന്തൽ പഠനം"
11. "ആദ്യത്തെ ബാംഗ്ലൂർ ദിനം"
12. "കമ്പ്യൂട്ടർ പഠിക്കാൻ ടൈപ്പ് റൈറ്റർ പഠിക്കാൻ പോയ കഥ "
13. "വികാരി അച്ഛന്റെ രഹസ്യപൊലീസ് "
14. സ്റ്റാഫിനെ ഇംഗ്ലീഷ് പഠിപ്പിക്കാൻ വിട്ട കഥ
15. "ഇന്റേൺഷിപ്പിനു പിള്ളേരെ എടുത്ത് പൈസ പോയ കഥ"
16. ഇരുപത്തി ഏഴ് കൊല്ലം താമസിച്ച സ്ഥലത്ത് നിന്ന് ഒന്നുമറിയാതെ നാട്ടിലേക്കുള്ള തിരിച്ചു പോക്ക്
17. "വാടകക്ക് വീട് തന്ന ശാസ്ത്രജ്ഞനെ തല്ലാൻ പോയ കഥ"
18. "ഇളയപ്പന്റെ മകനെ ജോലിക്കാരനാക്കിയ കഥ "
19. "യൂബെർകാരൻ മോഷ്ടിച്ച ഫോൺ തിരിച്ചു മേടിച്ച കഥ"
20. "അമ്മാവന് വേണ്ടി ഒരു ഗുണവുമില്ലാതെ നടത്തിയ ഗുണ്ടാ പണി"
21. "അദ്യം കാണുന്ന പെണ്ണിനെ കെട്ടാൻ പോയ കഥ"
22). "കേരള പോലീസിനെ പറ്റിച്ചു എന്ന് വിചാരിക്കുന്ന ജോ "
23). "കപ്യാർ ആയ കഥ"
24). "അപ്പന്റെ വാച്ചു നഷ്ടപ്പെടുത്തിയ ധ്യാനം"
25). "കെട്ടാൻ പോകുന്ന പെണ്ണിനെ വെള്ളമടിച്ചിട്ടു വിളിച്ചപ്പോൾ"
26). "അനുജന്റെ കല്യാണ ദിവസം ജോ വരുത്തി വച്ച ആക്സിഡന്റ് "
27. "വീട്ടിൽ കിടന്നുറങ്ങിയവനെ ഗൾഫിൽ ജോലിക്കാരനാക്കിയ ഇളയപ്പൻ"
28. "കുരിശുമലയിലെ ചുക്കിണി കുത്ത് "
29. " ആദ്യത്തെ സൈക്കിൾ യാത്ര"
30. "അണ്ണാനെ പിടിക്കാൻ വലിയ വെള്ളമുള്ള പുഴയിലേക്കുള്ള ചാട്ടം"
31. ജെന്റിൽമാൻ സിനിമയും പാളിപ്പോയ കഥയും
32. "കർഷകൻ ആകാൻ മോഹിച്ച കർഷകൻ അല്ലാത്ത ജോ"
33. "പഠിപ്പിക്കുന്ന അദ്യാപകന് ക്ലസ്സെടുത്ത ജോ"
34. "അനുജൻ പഠിപ്പിച്ചിട്ടും സിഗരറ്റു വലിക്കാൻ അറിയില്ലെന്ന് വിശ്വസിക്കുന്ന ജോ"
34. "ഇംഗ്ലീഷ് അറിയാത്തതിനാൽ ക്‌ളാസിൽ നിന്നേറ്റ അപമാനം"
35. "പരീക്ഷയെ ഭയന്ന് അച്ച നെക്കൊണ്ട് തലയിൽ കൈവെപ്പിച്ച ദിവസം"
36. "ആദ്യത്തെ കമ്പ്യൂട്ടർ വില്പന"
37. "നീ വേണമെങ്കിൽ പിടിച്ചു കൊന്നുകൊള്ളുക എന്ന വല്യപ്പന്റെ ഉപദേശം"
38. "ഇനി സ്വന്തം ടീവി മേടിച്ചിട്ടേ ഫുട്ബോൾ കാണൂ എന്ന പ്രതിജ്ഞ"
39. " 'ഒരു മുറയിൽ വന്തായ' സ്വന്തം ജീവിതത്തിൽ
40. 'അമ്മ വീട്ടിൽ' നാട്ടുകാർ പണിക്കാരൻ ആക്കിയ കഥ
41. അമ്പലത്തിന്റെ ഊട്ടുപുരയിലെ ജീവിതം
42. "കൂട്ടുകാരനു പൊറോട്ടയും കുറുമായും മേടിച്ചു കൊടുക്കാൻ പോയ കഥ "
43. "കശുമാവിൻ തൂങ്ങി ചത്ത 'സാറിന്റെ പ്രേതം' "
44. ഓട്ടോ റിക്ഷ തനിയെ ഓടിക്കാൻ പഠിച്ച ജോ
45. "അഭി കേന്ദ്ര ബലം സ്വന്തം ജീവിതത്തിൽ"
46. സൈക്കിളിൽ ഡ്രൈവർ ആയ കഥ, മരണത്തിൽ നിന്നുള്ള രേക്ഷ പെടലും
47. റാഗിംഗ് ചെയ്യാൻ വന്നവനെ തെറിപറഞ്ഞു തോല്പിച്ച് ജോ
48. "പാണ്ടിച്ചിയായി അഭിനയിച്ചിട്ട് ആദ്യമായി സമ്മാനം കിട്ടിയല്ലോ"
49. "പദ്യം ചൊല്ലൽ മത്സരത്തിൽ പദ്യം മറന്നു പോയ കഥ "
50. "ബിസിനസ്സുകാരൻ ആകാൻ ഉപദേശിച്ച അമ്മയുടെ അപ്പൻ"
51. "ജോലിക്കാരനെ നിയമിക്കാൻ പത്രപരസ്യം നൽകി, അപേക്ഷകൻ ബിസിനസ് പാർട്ണർ ആയ കഥ"
52. "തമാശ ആസ്വദിക്കുന്ന എന്നാൽ അത് ജീവിതത്തിൽ പകർത്താനും ശ്രമിക്കുന്ന ജോ"
53. "നിരീശ്വര വാദിയായി പിന്നീട് ഈശ്വര വാദിയായ ജോ"
54. സഹ തടവുകാരെ ചോദ്യം ചെയ്യുന്ന JO!
55. “കൗൺസിലിംഗ് ബിസിനസ് നടത്തുന്നവന് ബിസിനസ് കൗൺസിലിംഗ് നടത്തിയ ജോ “
56. ജയിലിൽ നിന്ന് “ഫോൺ ഗുണ്ടായിസം” നടത്തിയ ജോ!
57. റെഡ്‌ഡി സാറിന്റെ ഓഫീസിൽ നുഴഞ്ഞു കയറിയ ജോ!
58. പാസ്പോര്ട്ട് എടുക്കാതെ ദുബായിൽ താമസസ്ഥലം റെഡി ആക്കിയ ജോ!
59. സത്യത്തിൽ ആരാണീ ജോ ? സ്വയം പൊങ്ങിയോ? അതോ ഒരാളുടെ ഭാവനയോ?
60. “ ‘പൂണ്ടു വിളയാടുക’, ‘ലൈനിൽ പിടിക്കുക’ & ‘വള്ളി പിടിക്കുക’ “
61. “ഉന്നത govt. ഉദ്യാഗസ്ഥൻ ജോയുടെ കഥകൾ പരിശോധിച്ചു ചിരിക്കുന്നു”
62. “ഉന്നത ഉദ്യഗസ്ഥൻ ജോയെ വിലയിരുത്തുന്നു.”
63. ജോയെ കബളിപ്പിച്ച് സോഫ്റ്റ്‌വെയർ കമ്പനി, ആദ്യത്തെ സോഫ്റ്റ്‌വെയർ ജോലി!
64. വെള്ളമടിച്ചാൽ “ഭാര്യയോട്” സുവിശേഷം പറഞ്ഞുകൊണ്ടിരുന്ന ജോ!
65. ജയിലിൽ കിടന്നുകൊണ്ട് “ഈ കഥകൾ എല്ലാം എഴുതാൻ എന്നോട് (ലിജോ പീറ്റർ ചിറ്റാരിക്കാൽ) പറഞ്ഞ ജോ!
66. മിണ്ടാതെ ഇരിക്കുന്നവരുടെ ഇടയിൽ വായാടി ആയ, എന്നാൽ സ്വതവേ മൗനി ആയ ജോ!
67. ജോയെ അരിശം പിടിപ്പിച്ച പാട്ടും, ദൈവീക രഹസ്യങ്ങളും.
68. എപ്പോഴും കിടന്നുറങ്ങാൻ ആഗ്രഹിക്കുന്ന എന്നാൽ ഉറങ്ങാൻ മനസ്സനുവദിക്കാത്ത ‘ജോ’ !
69. ‘ഇപ്പോൾ’ ജയിലിൽ നിന്നിറങ്ങാൻ അനുജനെ കാത്തിരിക്കുന്ന ജോ!
70. അഞ്ചു വയസ്സുകാരൻ, അപ്പനെ കരാട്ടെ പഠിക്കാൻ ഉപദേശിച്ച കഥ
71.ജോ പത്ര മുതലാളിയായ കഥ
72. മന്ത്രവാദത്തിൽ വീണുപോയ ശെമ്മാശ്ശൻ
73. ഒന്നാം ക്ലാസുകാരിയെ തേനെടുക്കാൻ പഠിപ്പിച്ച ജോ
74. ഏഴു ദിവസം ഉറങ്ങാതിരുന്നിട്ട് കിളിപോയി ജീവിതം നന്നാക്കിയ ഒരുവന്റെ കഥ.
75. അപ്പന് വട്ടാണെന്ന് പറയുന്നവർക്കു ഇതൊരു പാഠമാകട്ടെ!
76. ജോലി ചെയ്ത സ്ഥാപനത്തിന്റെ മുതലാളിയിൽ നിന്ന് ബൈക്കിന്റെ പേപ്പർ പണയം വച്ച് പണം വാങ്ങിയ കഥ.
77. അമ്മാവന്റെ മകളെ തട്ടിക്കൊണ്ടുപോയി കല്യാണം കഴിക്കാൻ സഹായിച്ച കഥ.
78. സർട്ടിഫിക്കറ്റ് വാങ്ങാൻ പോയപ്പോൾ കള്ളൻ ചവിട്ടി ഓടയിൽ ഇട്ട കഥ.
79. മട്ടൻ കറി "ആട്ടിയ" കറി ആയ കഥ.
80. ഒരു പെന്തക്കോസ്ത് കാരന്റെ പ്രാർത്ഥന മൂലം രക്ഷപെട്ട ജോയുടെ അനുജൻ
81. സ്വന്തമായി കാർ വാങ്ങി ഡ്രൈവിംഗ് പഠനം, ആദ്യത്തെ ആക്‌സിഡന്റും
82. കെട്ടിവലിച്ച ഇൻഡിക്ക കാറിൽ ഇരുന്നു ഇന്നോവ വാങ്ങാൻ പ്ലാനിട്ട ജോ!
83. രണ്ടു വർഷത്തെ ബൈക്ക് ഉപയോഗത്തിന് ശേഷം ലൈസൻസ് എടുക്കാൻ പോയ കഥ
84. ഹീറോ പുക്കിലെ യാത്രയിൽ ട്രാഫിക് പോലീസുകാരനെ ഇടിച്ചിട്ട കഥ.
85. പോലീസുകാരന്റെ ടോർച്ചുകൊണ്ടുള്ള ഏറു മേടിച്ച കഥ.
86. “ടാക്സ് കൺസൽട്ടൻറ് പറ്റിച്ച പണിയും ആത്മഹത്യ ഭീഷണിയും.”
87. മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസും അഞ്ചാറ് കൊല്ലാത്തെ കോടതിയിൽ പോക്കും.
88. സന്ദേശങ്ങളുടെയും വെളിപാടുകളും പുറകെയുള്ള യാത്ര.
89. പടുത കുളവും മീൻ വളർത്തലും.
90. ആദ്യത്തെ അച്ചാർ കമ്പനി പൂട്ടിയ കഥ.
91.ഇളയപ്പനെ തല്ലിയവനെ തിരിച്ചു തല്ലാൻ ബാഗ്ലൂരിൽ നിന്നുള്ള ഗുണ്ടകളുമായി നാട്ടിലേക്ക്
92. "ഹാപ്പി ന്യൂ ഇയർ" പാടി ഗുണ്ടകളുമായി ഏറ്റുമുട്ടൽ
93. മല്ലന്റെ നീന്തൽ കള്ളം പൊളിച്ച കഥ
94. “ആയുർവേദ ഫാക്ടറിയിലെ ജീവിതം”
95. ക്രിപ്റ്റോ കറൻസിയും പണിയെടുക്കാതെയുള്ള ജീവിതവും
96. ഡിജിറ്റൽ അറെസ്റ്റിലൂടെ രണ്ടര ലക്ഷം പോയ കഥ
97. 54 മണിക്കൂറിനുള്ളിൽ 7 കോടി രൂപയുടെ കവർച്ച കേസ് 'ജോ എന്ന ഡിറ്റക്റ്റീവ്" പൊളിച്ചടുക്കിയ കഥ
98. "ആദ്യത്തെ പ്രേമം പൊട്ടിയ അതിർത്തി തർക്കം "
99. പ്രാർത്ഥിക്കുന്ന ചേട്ടൻ ദർശനത്തിൽ കണ്ട ഓടിട്ട വീട്ടിലെ ഓഫീസ്
100. "കൂട്ട്കാരന്റെ മരുമകളെ വിദേശത്ത് നിന്ന് തിരിച്ചു കൊണ്ട് വന്ന ജോ"
101. പ്രാർത്ഥിക്കുന്ന മനുഷ്യർ കണ്ട ദർശനങ്ങൾ കൂട്ടുകാരന്റെ ജീവിതത്തിൽ സംഭവിക്കുന്നത്തിന്റെ യാഥാർഥ്യം തേടിയിറങ്ങിയ ജോ!
101. യേശു ക്രിസ്തുവിന്റെ രണ്ടാം ആഗമനം ഉടനെ ഉണ്ടാകുമെന്നു വിശ്വസിച്ച ജോ!
102. ശമ്പളം കൊടുക്കാൻ ബ്ലേഡ് പലിശക്ക് പണമെടുത്ത് മുടിഞ്ഞ കഥ.
103. "പട്ടക്കടയിലെ പട്ടിഷോ "
104. കൂട്ടുകാരന്റെ മനസ്സിൽ 'ജോ ആത്മഹത്യ ചെയ്ത കഥ'
105. ഇംഗ്ലീഷ് പഠിക്കാൻ ഉറങ്ങുമ്പോൾ earbud ഉപയോഗിച്ച് ഇംഗ്ലീഷ് സിനിമ കേട്ട് പണി കിട്ടിയ ജോ!
106. ജോ ഹോസ്പിറ്റലിൽ ആയപ്പോൾ ജീവിക്കാൻ പണമില്ല എന്ന് പറഞ്ഞു പിള്ളേർക്ക് പണി കൊടുത്ത അമ്മയുടെ കഥ.
107. പ്രോജക്ടിന്റെ അഡ്വാൻസ് തുക മേടിച്ചു പ്രോഗ്രാമിങ് പഠിക്കാൻ പുസ്തകം മേടിച്ച കഥ.
108. ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്ന തർക്കത്തിനിടയിൽ പോലീസ് പിടിച്ച കഥ.
109. ഒരു മാസത്തെ ഇന്റേൺഷിപ് മറ്റൊരാൾക്ക് വേണ്ടി ഒരു ദിവസം കൊണ്ട് ചെയ്ത ജോ!
ഈ കഥകൾ എല്ലാം എഴുതുവാൻ എന്നെ ഈ ജോ എന്ന മനുഷ്യൻ നിർബന്ധിക്കുന്നു.പക്ഷെ നൂറു കഥകളുടെ പേരുകൾ ലിസ്റ്റ് ചെയ്യാതെ കഥകൾ എഴുതി തുടങ്ങരുത് എന്നാണ് ജോ പറഞ്ഞിരിക്കുന്നത്!
by
ലിജോ പീറ്റർ