
16/11/2025
‘ജോ’ എന്ന മനുഷ്യനെ ഞാൻ പരിചയപ്പെട്ടിട്ട് ഏകദേശം 17 വർഷങ്ങളോളമായി. പക്ഷെ കുറച്ചു ദിവസങ്ങളായി ഇയാൾ ഒരു ‘ഉടായിപ്പാണോ” ?, കള്ളനാണോ ? അതോ ഇയാൾ ഒരു “അത്ഭുത മനുഷ്യനാണോ” എന്ന സംശയം എന്ക്കു തോന്നിത്തുടങ്ങിയിരിക്കുന്നു. അങ്ങിനെയാണ് ഇയാളുടെ ഞാനറിയുന്ന കാര്യങ്ങൾ കഥയായോ, വീഡിയോകൾ ആയോ പ്രചരിപ്പിക്കാൻ തീരുമാനിച്ചത്.
ഇത് എഴുതാൻ പ്രേരകമായതു തന്നെ ചില വ്യക്തികളുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ്.
ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും തമാശയായി കാണുന്ന ഞാൻ എന്ത് കഥ പറഞ്ഞാലും അത് തമാശയായി തീരുമെന്ന് പ്രത്യകം പറയേണ്ടതില്ലല്ലോ.
ഒരു മനുഷ്യൻ ഏറ്റവും ഗതികെട്ട അവസ്ഥയിൽ എത്തിച്ചേരുന്നത് എപ്പോളാണെന്നു എന്നോട് ചോദിച്ചാൽ ‘അവൻ’ പറഞ്ഞ കോമഡി കേട്ടിട്ട് ആരും ചിരിക്കാതെ വരുമ്പോളാണെന്നു ഞാൻ പറയും.
ഇനി കൂടുതൽ കാര്യങ്ങൾ ഇയാളെക്കുറിച്ചു എഴുതാൻ തോന്നുമ്പോൾ ഇവിടെ എഴുതാമെന്ന് വിചാരിക്കുന്നു.
16/11/2025
11.17 AM
ഒന്നാമത്തെ കഥ
"Jo എന്ന മനുഷ്യൻ ഹിപ്നോട്ടിസം പഠിച്ച കഥ" എന്ന കഥയുടെ പണിപ്പുരയിൽ ആണ് . എഴുതി തുടങ്ങി. കഥ പ്രസിദ്ധീകരിച്ചിട്ടു ഇവിടെ ലിങ്ക് ഇടുന്നതാണ് .
രണ്ടാമത്തെ കഥ
"മരുമകനെ സ്ത്രീധനത്തിന് വേണ്ടി പ്രാന്തനാക്കാൻ ശ്രമിച്ച അമ്മാവന്റെ കഥ"
by
ലിജോ പീറ്റർ
Stories